ഇനി ആധാറില്ലാതെ സമാധാനമായി മരിക്കാം! | Oneindia Malayalam

  • 7 years ago
Centre says Aadhar crad is not mandatory for registration of loss of life.

മരണ വിവരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. രജിസ്ട്രാര്‍ ജനറല്‍ ഇന്ത്യ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇത് തളളിയിരിക്കുകയാണ് കേന്ദ്രം.
ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് നിലവില്‍വരുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് നിര്‍ബന്ധമല്ലെന്ന കാര്യം അറിയിച്ചത്. തിരിച്ചറിയില്‍ രേഖയുടെ തിരിമറി തടയുന്നതിനു വേണ്ടിയാണ് മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നത്. കൂടാതെ മരിച്ച വ്യക്തിയെ സംബന്ധിച്ച ആധികാരികവും സുതാര്യവുമായ വിവരങ്ങള്‍ നിലനിര്‍ത്താന്‍ ഈ നടപടി സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഈ ഉത്തരവ് പിന്‍വലിച്ചത്.

Recommended