അമ്പാടിമുക്കില്‍ BJP-CPM സംഘര്‍ഷം

  • 7 years ago
It has been reported that CPM BJP conflict in Kannur. Three CPM workers were admitted in Hospital. The incident happened in Ambadikku on Uthradam night.

അമ്പാടിമുക്കില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ പ്രസാദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീരജിനെയും വൈശാഖിനെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 3 ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് അമ്പാടിമുക്ക് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപി-ആര്‍എസ്എസ് ശക്തികേന്ദ്രമായിരുന്ന അമ്പാടിമുക്കില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് പ്രദേശത്ത് മുന്‍പും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്.

Recommended