• 7 years ago
Recenlty International Chalu Union banned the members who post misogynic trolls on the group. The banned members created a new group called Anti ICU group.

മലയാളത്തിലെ അറിയപ്പെടുന്ന ഒരു ട്രോള്‍ ഗ്രൂപ്പാണ് ഇൻറർനാഷണല്‍ ചളു യൂണിയൻ, അഥവാ ഐസിയു. ആ ഗ്രൂപ്പില്‍ ഇപ്പോള്‍ ട്രോളുകള്‍ക്കും തമാശകള്‍ക്കും പകരം വലിയ ബഹളമാണ് നടക്കുന്നത്. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു രശ്മി നായര്‍ തുടങ്ങിവച്ചത്. എന്നാല്‍ അത് ചിലര്‍ക്ക് തീരെ ദഹിച്ചില്ല.ഇതോടെ പലരും അശ്ലീലവും അസഭ്യവും സ്ലട്ട് ഷെയിമിങ്ങുമായി പോസ്റ്റുകള്‍ക്ക് താഴെ എത്തുകയായിരുന്നു. ഐസിയു ഗ്രൂപ്പിന്റെ നിയമാവലിക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തവരെ അഡ്മിനുകള്‍ എടുത്ത് പുറത്തിട്ടു. അങ്ങനെയാണ് ആന്റി ഐസിയു എന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടായത്.
മലയാളത്തിലെ മികച്ച ട്രോള്‍ ഗ്രൂപ്പുകളില്‍ ഒന്നാണ് ഐസിയു. കട്ടച്ചളി എന്നത് മാത്രമല്ല, കൃത്യമായ നിലപാടുകള്‍ സൂക്ഷിക്കുന്ന ഒരു ഗ്രൂപ്പ് കൂടിയാണിത്.

Category

🗞
News

Recommended