അമല പോളിന്റെ അഹങ്കാരം ഇനി കുറയുമോ? | Oneindia Malayalam

  • 7 years ago
Amala Paul Produced Forged Documents To Get Pondicheri Rgistration

ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ അമല പോളിനെതിരെ നടപടി ശക്തമാക്കുന്നു. നവംബര്‍ 10 ന് അകനം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്നാണ് മോട്ടാര്‍ വാഹന ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഹന റജിസ്ട്രേഷൻ തട്ടിപ്പിൽ അമല പോളിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനു നടി മറുപടി നൽകുകയും ചെയ്തു. പക്ഷേ അമലാ പോളിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഒരാഴ്ചയ്ക്കുളളിൽ വീണ്ടും വിശദമായ മറുപടി നൽകുകയോ നികുതി അടയ്ക്കുകയോ ചെയ്യണമെന്ന് നടിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്‌റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ റജിസ്‌റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്‌റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.

Recommended