തോമസ് ചാണ്ടിക്കെന്താ കൊമ്പുണ്ടോ? പിണറായിയോട് കോടതി | Oneindia Malayalam

  • 7 years ago
The kerala high court on wednesday passed strictures against transport minister Thomas Chandy in an alleged case of land-grab and asked the state government why he is being given special treatment.

മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കയ്യേറ്റക്കേസുകളില്‍ സർക്കാരിൻറെ പൊതുനിലപാട് എന്താണെന്ന് ചോദിച്ച കോടതി മന്ത്രിയായതിനാല്‍ തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന നല്‍കുകയാണോയെന്നും ചോദിച്ചു. തോമസ് ചാണ്ടിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സാധാരണക്കാരൻ കയ്യേറ്റം നടത്തിയാലും ഇതേ നിലപാടാണോ സർക്കാർ സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു.സാധാരണക്കാരനും മന്ത്രിക്കും വെവ്വേറെ നീതിയെന്നതിനെയും കോടതി വിമർശിച്ചു. എല്ലാവർക്കും തുല്യനീതി എന്നതാണ് കോടതിയുടെ നിലപാട്. കേസുകള്‍ ഒന്നിച്ചാക്കുന്നത് ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് തീരുമാനിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചിരുന്നു. കോടതിയില്‍ നിന്ന് പ്രതികൂലമായ പരാമർശങ്ങള്‍ ഉണ്ടായാല്‍ വേഗം രാജിവെക്കണമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നല്‍കിയത്.