പോൺ സൈറ്റ് തുറന്നാൽ ഇനി ഭക്തിഗാനം | Oneindia Malayalam

  • 7 years ago
മൊബൈലില്‍ ഹര്‍ ഹര്‍ മഹാദേവ് ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ, എങ്കില്‍ ഇനി പോണ്‍ സൈറ്റുകള്‍ തുറക്കാനാകില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജിസ് ആണ് ഇത്തരമൊരു സാഹസത്തിന് പിന്നില്‍. ആവശ്യമില്ലാത്ത സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനായി ന്യൂറോളജിസ്റ്റും സംഘവും തയ്യാറാക്കിയതാണ് ഹര്‍ ഹര്‍ മഹാദേവ്. പോണോ​ഗ്രഫി സൈറ്റുകള്‍, കുറ്റകൃത്യങ്ങള്‍ അടങ്ങിയ സൈറ്റുകള്‍ മറ്റ് അനാവശ്യ സൈറ്റുകള്‍ എന്നിവ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഹര്‍ ഹര്‍ മഹാദേവ് നിര്‍മ്മിച്ചിരിക്കുന്നത്.
ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നതോടെ പോണോ​ഗ്രഫിക് ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ ബ്ലോക്ക് ആകും. പിന്നീട് ഈ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഹിന്ദു ഭക്തി​ഗാനങ്ങളാണ് കേള്‍ക്കുക. ഇതോടെ പേടികൂടാതെ ഏത് സൈറ്റും തുറക്കാമെന്നും യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂറോളജി വിഭാ​ഗത്തിലെ ഡോക്ടര്‍ വിജയ് നാഥ് മിശ്ര പറയുന്നു

A neurologist at the Institute of Medical Sciences of Banaras Hindu University (IMS-BHU) and his team have developed an application to block unwanted sites, especially ones, to do away with the onslaught of trash and misinformation on the internet.

Recommended