നമിത വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

  • 7 years ago
Actress Namita Got Married, Watch Video

തെന്നിന്ത്യന്‍ നടി നമിത വിവാഹിതയായി. സുഹൃത്ത് കൂടിയായ വീര്‍ ആണ് വരന്‍. കാലങ്ങളായി നമിതയുടെ വിവാഹത്തെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നെങ്കിലും ആഴ്ചകള്‍ക്ക് മുമ്പ് നടി തന്നെയായിരുന്നു നവംബര്‍ 24 ന് താന്‍ വിവാഹിതയാകുന്ന കാര്യം പുറത്ത് വിട്ടത്. തിരുപ്പതിയില്‍ വെച്ച് നടന്ന വിവാഹത്തിന് ശേഷം ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രത്യേക വിരുന്നും സംഘടിപ്പിച്ചു. അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഇരുവരും പരിചയത്തിലാവുന്നത്. ആദ്യം മുതല്‍ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും രണ്ടാളും പ്രണയത്തിലാവുകയായിരുന്നു. തങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാര്യേജാണെന്ന് നടി മുമ്പ് വ്യക്തമാക്കിയിരുന്നത്. നമിതയും നടന്‍ ശരത് ബാബുവും പ്രണയത്തിലാണെന്നും ഇരുവരും ഇപ്പോള്‍ ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പാണെന്നുമടക്കം വാര്‍ത്തകള്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കാണിച്ചാണ് നടി ഇന്ന് വിവാഹിതയായിരിക്കുന്നത്.

Recommended