കുടിയേറ്റം കുറയ്ക്കാൻ പുതിയ നീക്കവുമായി ട്രംപ് / രാജ്യത്ത് കഴിവുള്ളവർ മാത്രം മതി

  • 7 years ago
കുടിയേറ്റ സംവിധാനത്തിൽ പുതിയ മാറ്റം കൊണ്ടു വരാൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെറിറ്റ് അടിസ്ഥാനത്തിലുള്ള കുടിയേറ്റ സംവിധാനം നടപ്പിലാക്കാനാണ് ട്രംപ് സർക്കാർ തയ്യാറാകുന്നത്. രാജ്യത്ത് മികച്ച ട്രാക്ക് റെക്കോർഡുള്ള ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളുവെന്നും വ്യക്തമാക്കി. കാനഡ, ഒസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ നിലവിൽ ഈ രീതിയാണ് തുടരുന്നത്.ഈ നടപടി തുടർന്നാൽ മികച്ച പശ്ചാത്തലത്തിലുള്ള ആളുകളായിരിക്കും അമേരിക്കയിലേയ്ക്ക് എത്തുകയെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിലാണ് ട്രംപ് പുതിയ കുടിയേറ്റ നയം വ്യക്തമാക്കിയത്.എന്നാൽ ട്രംപിന്റെ അഭിപ്രായത്തിന് ഭൂരിഭാഗം പേരും പച്ചക്കൊടിയാണ് കാണിച്ചത്. 21 ാം നൂറ്റാണ്ടിൽ നമുക്ക് വിജയിക്കണമെങ്കിൽ ഇത്തരത്തിത്തിലുള്ള നടപടി സ്വീകരിച്ചേ മതിയാവുകയുള്ളൂ. 11 മില്യൺ ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാണെന്നു സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. കൂടാതെ ഇത്തകം നടപടികൾ 20 വർഷം കൂടുമ്പോഴല്ല ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended