ഉന്നുമായുള്ള ചർച്ചയെ കുറിച്ച് പ്രതികരിച്ച് ട്രംപ് | Oneindia Malayalam

  • 7 years ago
കഴിഞ്ഞ കുറച്ച് നാളുകളായി ലോകരാജ്യങ്ങളെ മുൾമുനയിലാക്കിയ ഒരു വിഷയമായിരുന്നു ഉത്തരകൊറിയ അമേരിക്ക പോര്. എന്നാൽ ഇപ്പോൾ ഉത്തരകൊറിയ- അമേരിക്ക പ്രശ്നത്തിൽ മഞ്ഞുരുകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി രണ്ടു ചേരികളിലായിരുന്ന ഉത്തരകൊറിയ-ദക്ഷിണ കൊറിയ രാജ്യങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ചയാണ് മഞ്ഞുഉരുകാനുള്ള പ്രധാന കാരണം.ദക്ഷിണ കൊറിയ്ക്ക് പിന്നാലെ ഉത്തരകൊറിയയുമായി ചർച്ച നടത്താൻ തയ്യാറാണെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു ശരിയായ സമയത്ത് ഉത്തരകൊറിയയുമായി ചർച്ച നടത്തുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മൂണ്‍ ജെ ഇന്‍ ട്രംപിനെ ഫോണില്‍ അറിയിച്ചിരുന്നു. കൂടാതെ രണ്ടുവര്‍ഷത്തിനുശേഷം ചര്‍ച്ചയ്ക്കു വഴിയൊരുക്കാന്‍ സഹായിച്ച ട്രംപിന് അവര്‍ നന്ദിയുമറിയിച്ചു.

Recommended