• 7 years ago
എകെജി വിവാദത്തില്‍ വിടി ബല്‍റാമിനെതിരെ അതിശക്തമായ നിലപാടുകള്‍ എടുക്കുക ആളാണ് രശ്മി നായര്‍. പീഡോഫീലിയ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വിആറിനെതിരേയും രശ്മി ശക്തമായ നിലപാടാണ് എടുത്തിരുന്നത്.ബല്‍റാം-എകെജി വിവാദം, പഴയ പീഡോഫീലിയ വിവാദത്തോട് ചേര്‍ത്താണ് സോഷ്യല്‍ മീഡിയയിലെ ഇടതുവിഭാഗം ഉയര്‍ത്തിക്കാണിച്ചിരുന്നത്. അനൂപ് വിആര്‍ ഈ വിഷയത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനാവുകയും ചെയ്തു. പീഡോഫീലിയയ്ക്ക് എതിരെ ഏറ്റവും വലിയ പോരാട്ടം നടത്തുന്നു എന്ന് അവകാശപ്പെടുന്നവർ, ആരെ മുൻ നിർത്തിയാണ് കളിക്കുന്നത്.രശ്മി നായർ ആരാണ്? കുട്ടികളെ ചൈൽഡ് അബ്യൂസിനെ ഉപയോഗിച്ചു എന്നുള്ള കേസിൽ, പ്രതിസ്ഥാനത്ത് നിൽക്കുന്ന, ക്രിമിനൽ ട്രാക്ക് റെക്കോർഡ് ഉള്ള ആൾ?അവരാണ് ഇത് വരെ ഒരു കേസ് പോലും റെജിസ്ട്രർ ചെയ്യാത്ത വിഷയത്തിൽ, ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളെ ബലാൽസംഗി എന്ന് നിരന്തരം വിളിക്കുന്നു- ഇതായിരുന്നു അനൂപിന്റെ പോസ്റ്റിലെ പരാമര്‍ശം.അഞ്ചാം ക്ലാസുകാരിയോടു കാമം തോന്നുന്നു എന്നും അവള്‍ക്കു മഞ്ച് വാങ്ങി കൊടുത്തു കാമം ആസ്വദിക്കാറുണ്ട് എന്നും ഒരു പീഡോഫൈല്‍ കമന്റ് ചെയ്യുന്നു അതിനു ലൈക്‌ ചെയ്തു പൊളിച്ചു ബ്രോ എന്ന് ഒരു സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ്സ് നേതാവിന്‍റെ കമന്റ്.

Category

🗞
News

Recommended