• 6 years ago
a musilm woman leads jumua prayer in malappuram.
ജനുവരി 26 വെള്ളിയാഴ്ച വണ്ടൂരിൽ നടന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞ ജുമുഅ നമസ്ക്കാരം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമെന്ന് അവകാശപ്പെട്ട് വണ്ടൂരിലെ ജുമുഅ നമസ്കാരത്തിന് ഒരു മുസ്ലീം വനിത നേതൃത്വം നൽകി.വണ്ടൂർ ഖുർആൻ സുന്നത്ത് സൊസൈറ്റി പള്ളിയിൽ നടന്ന ജുമുഅ നമസ്കാരത്തിനാണ് മുസ്ലീം വനിത നേതൃത്വം നൽകിയത്. ഖുർആൻ സുന്നത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിദ ടീച്ചറായിരുന്നു ജുമുഅയ്ക്ക് ഖുത്തുബ നിർവഹിച്ചതും നമസ്കാരത്തിന് നേതൃത്വം നൽകിയതും.ചേകന്നൂർ മൗലവിയുടെ ആശയങ്ങളും ആദർശങ്ങളും പിന്തുടരുന്നവരുടെ സംഘടനയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി. വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ജാമിദ ടീച്ചർ കഴിഞ്ഞദിവസം ജുമുഅയ്ക്ക് നേതൃത്വം നൽകിയത്.മുസ്ലീം സമുദായത്തിലെ വെള്ളിയാഴ്ച ദിവസങ്ങളിലെ പ്രത്യേക നമസ്കാരമാണ് ജുമുഅ. ഈ നമസ്കാരത്തിന് മുൻപ് ഖുത്തുബ നിർവഹിക്കുന്ന ചടങ്ങുമുണ്ട്. ഈ രണ്ട് കർമ്മങ്ങൾക്കും സാധാരണയായി പുരുഷന്മാരാണ് നേതൃത്വം നൽകാറുള്ളത്.എന്നാൽ മുസ്ലീം സമുദായത്തിൽ പുരുഷന്മാർ മാത്രമേ ജുമുഅയ്ക്ക് നേതൃത്വം നൽകാവു എന്ന കീഴ്വഴ്ക്കമല്ലെന്നാണ് ഖുർആൻ സുന്നത് സൊസൈറ്റിയുടെ വാദം. ഖുർആനിലും ഇത്തരം നിർദേശങ്ങളൊന്നുമില്ല.

Category

🗞
News

Recommended