ഒറ്റദിവസം കൊണ്ട് വ്യവസായ മേഖല പിടിച്ചെടുത്ത് സൗദി രാജകുമാരന്‍ ലോകത്തെ ഞെട്ടിച്ചു

  • 6 years ago
സൗദി അറേബ്യ എന്നും ലോകത്തിന് അതിശയമാണ്. അവിടെയുള്ള രാജകുമാരന്‍മാരും അങ്ങനെ തന്നെ. വന്‍കിട ശക്തികളുമായി അടുപ്പം നിലനിര്‍ത്തിക്കൊണ്ടു തന്നെ അവരോട് മല്‍സരിക്കുന്ന രാജ്യമാണ് സൗദി. ലോകത്തെ അതി സമ്പന്നരുടെ പട്ടിക എടുത്താല്‍ അതില്‍ പലരും സൗദി രാജകുമാരന്‍മാരോ വ്യവസായികളോ ആയിരിക്കുമെന്ന് തീര്‍ച്ച. ഈ സാഹചര്യത്തിലാണ് അഴിമതി വിരുദ്ധ അറസ്റ്റും പിന്നീടുള്ള വിട്ടയക്കലുകളും പ്രധാന വാര്‍ത്തയായി ലോക മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രധാനികളില്‍ ഒരാളായിരുന്നു ലോക കോടീശ്വരന്‍മാരില്‍പ്പെട്ട അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. തടവിലായതോടെ എല്ലാം തകരുമെന്ന് കരുതിയ അദ്ദേഹത്തിന്റെ വ്യവസായം വന്‍ തിരിച്ചുവരവാണ് നടത്തുന്നത്. അതും ബിന്‍ തലാല്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍...ബിന്‍ തലാലിന്റെ മോചനം ലോക മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം തന്നെയാണ് ഈ പ്രാധാന്യത്തിന് കാരണം. മറ്റൊരു രാജകുമാരന്‍മാര്‍ക്കും കിട്ടാത്ത വാര്‍ത്താ പ്രാധാന്യമാണ് ബിന്‍ തലാലിന്റെ മോചനത്തിന് ലഭിച്ചത്.സൗദിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിങ്ഡം ഹോള്‍ഡിങ്. ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിക്ക് വന്‍ തിരിച്ചടിയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. കമ്പനി ഒഹരി 20 ശതമാനമാണ് ലോകത്താകമാനം ഇടിഞ്ഞത്.

Recommended