ഷുഹൈബ് കേസ് : ആ ഹീനകൃത്യം നടത്തിയത് ഇങ്ങനെ | Oneindia Malayalam

  • 6 years ago

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പത്ത് പേര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ പത്ത് പേരാണ് പ്രവര്‍ത്തിച്ചത്. അറസ്റ്റിലായവരില്‍ നിന്നാണ് പോലീസ് കൃത്യത്തിന് പിന്നില്‍ നടന്ന നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചത്. പ്രതികള്‍ ഒൡച്ചിരുന്നത് മുടക്കോഴി മലയിലാണെന്ന വിവരവും പോലീസിന് ലഭിച്ചു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കി.

Recommended