KSRTC strong action against employees

  • 6 years ago
മുങ്ങിയവര്‍ സൂക്ഷിച്ചോ!

ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങുന്ന സാഹചര്യത്തിലാണു കര്‍ശന നടപടി.


ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചശേഷം ജോലിയ്ക്കെത്താത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങുകയാണ് മാനേജ്മെന്റ്. അഞ്ചുവര്‍ഷത്തെ അവധി കഴിഞ്ഞും ജോലിക്ക് ഹാജരാകാത്ത 73 ജീവനക്കാര്‍ക്കും നോട്ടിസ് നല്‍കി. മേയ് 25നകം ജോലിയില്‍ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, ടയര്‍ ഇന്‍സ്പെക്ടര്‍, പമ്പ് ഓപ്പറേറ്റര്‍, എഡിഇ തസ്തികയിലുള്ളവരാണു മുങ്ങിയ ജീവനക്കാര്‍. നിശ്ചിത സമത്തിനുള്ളില്‍ ജോലിക്കു ഹാജരായില്ലെങ്കില്‍ നീക്കം ചെയ്യാനാണു തീരുമാനം.കോര്‍പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്കു കഴിയു.വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോകുന്നവരാണ് ദീര്‍ഘകാല അവധിയെടുക്കുന്നത്. അവധിയെടുത്തു കേരളത്തില്‍ ജോലി ചെയ്യാനാവില്ല. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ 34,966 സ്ഥിരം ജീവനക്കാരാണുള്ളത്.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Recommended