• 7 years ago
Marimayam _ Episode 353 - Magical fish 'curry' _ Mazhavil Manorama

പരിപാടിയെ കുറിച്ചു:

മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ പരിപാടിയാണ് മറിമായം. സമൂഹത്തിൽ നടക്കുന്നതും നിത്യ ജീവിതത്തിൽ സംഭവിക്കുന്നതുമായ പ്രശ്നങ്ങളും തടസ്സങ്ങളും വ്യക്തിയെന്നോ സ്ഥാപനമെന്നോ സ്ഥലമെന്നോ വ്യത്യാസമില്ലാതെ നർമ്മം കലർത്തി പ്രേക്ഷകരുടെ മുന്നിൽ അവതരിപിക്കുകയാണ് ഇവിടെ. സത്യശീലൻ, മണ്ഡോദരി, കോയ, വത്സല, ശ്യാമള എന്നിന്നിവർ നമുക്കു ചുറ്റും കാണുന്ന കഥാപാത്രങ്ങളാകുന്നു.

ചാനലിനെ കുറിച്ച്

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിനോദത്തിന്‍റെ പുതിയ ദൃശ്യ- ശ്രാവ്യ അനുഭൂതി നൽകി, എം.എം.ടി.വി. കുടുംബത്തിൽ നിന്ന് പ്രേക്ഷപണം ആരംഭിച്ച രണ്ടാമത്തെ ചാനലാണ് മഴവിൽ മനോരമ. 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ തികച്ചും വിനോദപരിപാടികൾക്ക് മുൻ‌തൂക്കം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ളവയും, വിമർശന പരിപാടികളും, നൂതന സാങ്കേതികവിദ്യയിൽ മികവുള്ള പരിപാടികൾ പ്രേക്ഷേപണം ചെയ്ത ജനപ്രിയ ചാനലായി.
ദൃശ്യ മാധ്യമത്തിന്‍റെ സമവാക്യം തന്നെ മാറ്റിമറിച്ച മഴവിൽ മനോരമ 2015 ഓഗസ്റ്റ്‌ 14 മുതൽ മലയാളത്തിലെ ആദ്യ ഫുൾ എച്ച്.ഡി ചാനലായ 'മഴവിൽ മനോരമ എച്ച്.ഡി' സംപ്രേഷണം ആരംഭിച്ചു. മനോരമ ന്യൂസ്, മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച്.ഡി, മഴവിൽ ഇന്റർനാഷണൽ ഫോർ ഗൾഫ് റീജിയൻ എന്നീ ചാനലുകള്‍ എം.എം.ടി.വി ലിമിറ്റഡിന്‍റെ കീഴിൽ പ്രവർത്തിക്കുന്നു.

Category

😹
Fun

Recommended