C class benz with more changes

  • 6 years ago
നാലു വര്‍ഷത്തിനു ശേഷം മാറ്റവുമായാണ് മെഴ്സിഡീസിന്റെ സി ക്ലാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.സി ക്ലാസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സ്റ്റാന്‍ഡേര്‍ഡ് സി ക്ലാസിന് വേണ്ടതിന്റെ പകുതിയിലധികം പുതിയ ഭാഗങ്ങളാണിതിൽ ഉള്‍പ്പെടുത്തിയത് എന്നര്‍ഥം. പുതിയ ഫീച്ചറുകള്‍, എന്‍ജിന്‍ അപ്ഡേഷന്‍, സൗന്ദര്യവത്കരണം എന്നിവയെല്ലാം പുതിയ സി ക്ലാസില്‍ കമ്പനി നടത്തിയിട്ടുണ്ട്. മൂന്ന് വേരിയന്റുകളാണ് ഇപ്പോള്‍ വരുന്നത്. പ്രൈം, പ്രസ്റ്റീജ്, പിന്നെ എ.എം.ജി. വേരിയന്റും. ഇവയ്ക്ക് 40 ലക്ഷം, 40.25 ലക്ഷം, 48.50 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.ബി.എസ്. സ്റ്റേജ് 6 എന്‍ജിനുമായി ഇറങ്ങുന്ന ആദ്യ സി ക്ലാസാണിത്.
1950 സി.സി. എന്‍ജിന്‍ വ്യത്യസ്ത കരുത്ത് നല്‍കുന്ന രണ്ട് സെഗ്മെന്റുകളാണ്. സി 220 ഡി 3800 ആര്‍.പി. എമ്മില്‍ 192 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുക. സി 300 ഡി യാകട്ടെ 4200 ആര്‍.പി.എമ്മില്‍ 241 ബി.എച്ച്.പി. കരുത്താണ് നല്‍കുന്നത്. ഇവ രണ്ടും 9 ജി ട്രോണിക് ഓട്ടോമാറ്റിക്

Recommended