Current Account deficit price increase in Home Appliances

  • 6 years ago
എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍, പാദരക്ഷകള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ തുടങ്ങിയവയ്ക്കാണ് തീരുവ ഉയര്‍ത്തുന്നത്. എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, 10 കിലോഗ്രാമില്‍ താഴെയുള്ള വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇരുപത് ശതമാനമായാണ് ഉയര്‍ത്തുന്നത്.അതേസമയം സ്പീക്കറുകള്‍, സ്യൂട്ട്കെയ്സുകള്‍, യാത്രാ ബാഗുകള്‍, സിങ്ക്, ടേബിള്‍ വെയര്‍, കിച്ചണ്‍വെയര്‍ ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയുടെ മേല്‍ 50 ശതമാനം അധിക തീരുവയാണ് ചുമത്തുന്നത്. ജെറ്റുകള്‍ക്ക് ആവശ്യമായ വിമാന ഇന്ധനത്തിന് (എ.ടി.എഫ്.) അഞ്ചു ശതമാനം തീരുവയാകും ചുമത്തുക.


ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതോടെ വിമാന യാത്രാ നിരക്ക് ഉയരുന്നതിനൊപ്പം വിദേശ നിര്‍മിത റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയും ഉയര്‍ന്നേക്കും.