അയ്യപ്പഭക്തർക്ക് അഭിമാനം ഉണ്ടാക്കുന്ന വീഡിയോ മലയാള മാധ്യമങ്ങൾ പച്ച കള്ളം പറയുന്നു.
ആദ്യം തന്നെ ചോദിച്ചപ്പോൾ പത്രത്തിന്റെ ആളാണ് എന്ന് പറഞ്ഞു എങ്കിലും മുകളിലേക്ക് കയറും എന്ന് വിചാരിച്ചില്ല, മുകളിൽ നിന്നും വന്ന അയ്യപ്പന്മാർ പറഞ്ഞതുകൊണ്ടാണ് അവർ കയറി എന്ന് അറിഞ്ഞത്, കടയിൽ ജോലി ചെയ്യുന്ന ചിലർ ചങ്കിൽ കൈ വച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്നുണ്ടായിരുന്നു …. മല കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്ന അയ്യപ്പന്മാർ ആണ് അവരെ തടഞ്ഞത്, അവർ തിരിച്ച് ഇറങ്ങുമ്പോൾ മാനസികമായി തകർന്ന ഒരാൾ ചീത്ത വിളിച്ചു… ഒരാൾ തല്ലാൻ ചെന്നു… അതൊക്കെ എല്ലാ അയ്യപ്പന്മാരുടെയും തലയിൽ കെട്ടി വെക്കരുത്…