• 6 years ago
രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്

സെനഗലിൽ നിന്നാണ് രവി പൂജാരി പി.സി ജോർജിനെ വിളിച്ചതെന്നാണ് സൂചന.രവി പൂജാരി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പോലീസ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് രവി പൂജാരി തന്നെ ആഫ്രിക്കയില്‍ നിന്നും നെറ്റ് കോള്‍ വഴി വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയതായുമാണ്പി .സി. ജോര്‍ജ് വെളിപ്പെടുത്തിയത്.
തന്നെയും തന്റെ രണ്ട് മക്കളില്‍ ഒരാളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. 'നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്' എന്ന തരത്തില്‍ തനിക്ക് അറിയാവുന്ന രീതിയില്‍ ഇംഗ്ലീഷില്‍ പ്രതികരിച്ചിരുന്നൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Category

😹
Fun

Recommended