#bjp കുമ്മനത്തിന്റെ തിരിച്ചുവരവോടെ മത്സരിക്കുന്ന കാര്യത്തിൽ പുനർചിന്തനം നടത്തണം എന്ന് പി പി മുകുന്ദൻ

  • 5 years ago
കുമ്മനത്തിന്റെ തിരിച്ചുവരവോടെ മത്സരിക്കുന്ന കാര്യത്തിൽ പുനർചിന്തനം നടത്തണം എന്ന് പി പി മുകുന്ദൻ.മത്സരിക്കാൻ നേരത്തെ തീരുമാനമെടുത്തപ്പോൾ പിന്തുണ നൽകിയ സംഘടനകളുമായും നേതാക്കളുമായും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മിസ്ഡ്കോൾ മെമ്പർഷിപ്പുകാരനല്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് അംഗത്വമെടുത്ത ആളാണ്. പാർട്ടി ഇപ്പോൾ പഴയ ആളുകളെയൊക്കെ തിരിച്ചെടുത്തിട്ടുണ്ട്. വ്യക്തിപരമായി ഒരു നേട്ടവും ആഗ്രഹിച്ചിട്ടില്ല. പാർട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ തിരിച്ചെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended