#PJKurian ബിജെപിയിൽ മത്സരിക്കുമെന്ന വാർത്ത ശുദ്ധ അസംബന്ധമെന്ന് പി ജെ കുര്യൻ

  • 5 years ago
ബിജെപിയിൽ മത്സരിക്കുമെന്ന വാർത്ത ശുദ്ധ അസംബന്ധമെന്ന് പി ജെ കുര്യൻ. ബിജെപി നേതാക്കളുമായി നല്ല സൗഹൃദമുണ്ട് എന്നതിൻറെ അർത്ഥം താൻ അവരുടെ ആളായി എന്നതല്ല എന്നും പിജെ കുര്യൻ പറഞ്ഞു. സ്ഥാനാർഥിയാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് കോൺഗ്രസിൻറെ സ്ഥാനാർത്ഥി ആകാമായിരുന്നു. ബിജെപിയിൽ മത്സരിക്കുമെന്ന് പറയുന്നതു തന്നെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും പിജെ കുരിയൻ പറഞ്ഞു. ബിജെപി നേതാക്കളുമായി ഇത്തരമൊരു കാര്യം ആലോചിച്ചിട്ടു കൂടിയില്ല. ബിജെപിയിൽ നിന്ന് എത്ര വലിയ ഓഫർ വന്നാൽ താൻ അത് സ്വീകരിക്കില്ലെന്നും പിജെ കുരിയൻ പ്രതികരിച്ചു.

Recommended