ജനങ്ങൾ ഖാദി സ്വീകരിച്ചപ്പോൾ വിൽപ്പനയിൽ ഉണ്ടായത് 200 ശതമാനത്തോളം വർദ്ധനവ്

  • 5 years ago
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിച്ച് ജനങ്ങൾ ഖാദി സ്വീകരിച്ചപ്പോൾ വിൽപ്പനയിൽ ഉണ്ടായത് 200 ശതമാനത്തോളം വർദ്ധനവ്.2013-2014 ൽ 1081 കോടിയുടെ വിൽപ്പന ഉണ്ടായിരുന്ന ഖാദി വ്യവസായം ഈ വർഷം 3200 കോടിയുടെ വിൽപ്പന നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വാർഷിക വർദ്ധനവ് മുപ്പത് ശതമാനമാണെന്നും ചെറുകിട – ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2013-14 ൽ 1081 കോടിയായിരുന്ന വിറ്റുവരവ് തൊട്ടടുത്ത വർഷം 1310 കോടിയിലെത്തി. തുടർന്ന് അടുത്ത വർഷം 1664 കോടിയായി ഉയർന്നു.2016-17 ൽ 2146 കോടിയിലെത്തി വിൽപ്പന. അടുത്ത വർഷം 2510 കോടിയായി ഉയർന്ന വിറ്റുവരവ് 2018-19 ൽ 3200 കോടിയിലാണെത്തി നിൽക്കുന്നത്.രാജ്യത്തെ 83,000 പോസ്റ്റൽ ജീവനക്കാർക്ക് ഖാദി ഉപയോഗിച്ചുള്ള യൂണിഫോം നൽകുന്ന കരാർ അവസാന ഘട്ടത്തിലാണെന്ന് ഖാദി ചെയർമാൻ വിനയ് കുമാർ സക്സേന പറഞ്ഞു.

#pmmodi #Khadi #profit

Recommended