കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് റീപോളിംഗ് വേണമെന്ന് യു.ഡി.എഫ്

  • 5 years ago
bogus voting at kasargod; udf asks for repolling
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം ഉയരുന്ന കാസര്‍കോട് ജില്ലയിലെ 110 ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. 110 ഓളം ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് യുഡിഎഫ് പരാതി നല്‍കിയത്. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Recommended