ഇന്ത്യ വീണ്ടും ചന്ദ്രനെ തൊടാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി | News Of The Day | Oneindia Malayalam

  • 5 years ago
ISRO succesfully launched Chandrayaan 2 from Satish Dhawan space center
ഉച്ചകഴിഞ്ഞ് കൃത്യം 2. 43. ഇന്ത്യയുടെ അഭിമാനം പേറി ചാന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു. കൗണ്ട് ഡൗണ്‍ ആരംഭിച്ചത് ഇന്നലെ വൈകീട്ട് 2.43ന്. ആദ്യത്തെ പരിശ്രമം പരാജയപ്പെട്ടതോടെ ആശങ്കയും നിരാശയും നിറഞ്ഞു എങ്കിലും അതിനെയെല്ലാം വകഞ്ഞ് മാറ്റി ചാന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് അത് ചരിത്ര നേട്ടമായി. ചാന്ദ്രയാന്‍ 2 ആദ്യ ഘട്ടം വിജയകരമാണ്. പേടകം ഭ്രമണപഥത്തില്‍ എത്തി. 181.616 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തില്‍ ഭൂമിയെ ചുറ്റുന്നു. ഓഗസ്റ്റ് 13ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് മാറ്റും. ചാന്ദ്രയാന്‍ 2നെ രാജ്യത്തിന്റെ ചരിത്ര കുതിപ്പ് എന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ. ശിവന്‍ വിശേഷിപ്പിച്ചത്‌

Recommended