• 6 years ago
സെ​ക്ര​ട്ട​റി​യേ​റ്റി​ൽ പ​ണി​യെ​ടു​ക്കാ​ൻ ഫ്രീ​ക്ക​ൻ​മാ​രെ ആ​വി​ശ്യ​മി​ല്ലെ​ന്ന് ബി​ഹാ​ർ സ​ർ​ക്കാ​ർ. സെ​ക്ര​ട്ട​റി​യേ​റ്റ് ജീ​വ​ന​ക്കാ​ർ ഇ​നി​മു​ത​ൽ ജീ​ൻ​സും ടീ ​ഷ​ർ​ട്ടും ധ​രി​ച്ച് ജോ​ലി​ക്ക് എ​ത്തെ​രു​തെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഓ​ഫീ​സി​ൽ ല​ളി​ത​വും സു​ഖ​ക​ര​വും ഇ​ളം നി​റ​ത്തി​ലു​ള്ള​തു​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ സം​സ്കാ​ര​ത്തി​ന് ചേ​രാ​ത്ത​ത​ര​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച് ജീ​വ​ന​ക്കാ​ർ എ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി മാ​ധ​വ് പ്ര​സാ​ദ് പ​റ​ഞ്ഞു. ഇ​ത് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ അ​ന്ത​സി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ഇ​ളം നി​റ​ത്തി​ലു​ള്ള​തും ല​ളി​ത​വും മാ​ന്യ​വു​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണം. ജോ​ലി​യു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Category

🗞
News

Recommended