Skip to playerSkip to main contentSkip to footer
  • 9/17/2019
പാലാരിവട്ടം പാലം പൊളിച്ചു പണിയേണ്ടി വന്നതിന്റെ പ്രധാനകാരണം എന്‍ജിനീയര്‍മാരുടെ തൊഴില്‍ ധാര്‍മികത ഇല്ലായ്മയെന്ന് ഇ. ശ്രീധരന്‍. ഇതേ തൊഴില്‍ധാര്‍മികത ഇല്ലായ്മയാണ് കൊല്‍ക്കത്തയിലും കണ്ടത്. കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥവരെയുണ്ടായി. മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും വിലനല്‍കുന്ന എന്‍ജിനീയര്‍മാരാണ് രാജ്യത്തിന് മുതല്‍ക്കൂട്ടാവുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Category

🗞
News

Recommended