ജാവ പ്രേമികളെ ആവേശത്തിലാഴ്‍ത്താൻ പരേക്ക്

  • 5 years ago
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡ് ജാവ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ 2018 നവബംര്‍ നായിരുന്നു ജാവയുടെ മടങ്ങിവരവ്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടായിരുന്നു 22 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ശേഷി കൂടിയ പരേക്ക് ഇതു വരെ വിപണിയിലെത്തിയിരുന്നില്ല.എന്നാല്‍ ഇപ്പോഴിതാ ജാവ പ്രേമികളെ ആവേശത്തിലാഴ്‍ത്തി പരേക്കിന്‍റെ വരവും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മടങ്ങിവരവിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പരേക്കിന്‍റെയും അവതരണമെന്നതാണ് ശ്രദ്ധേം. ഈ നവംബര്‍ 15ന് പുതിയ പരേക്ക് വിപിണിയിലെത്തിയേക്കും

Recommended