വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ആണവ പവര്‍ പ്ലാന്റുകള്‍

  • 5 years ago
ഇന്ത്യക്കൊപ്പം ചേര്‍ന്ന് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ആണവ പവര്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ റഷ്യന്‍ അറ്റോമിക് എനര്‍ജി കോര്‍പറേഷന്‍ (Rosatom) താത്പര്യം പ്രകടിപ്പിച്ചു. ഒഴുകുന്ന ആണവ പ്ലാന്റുകള്‍ക്കൊപ്പം ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ ആണവ പവര്‍ റിയാക്ടറുകള്‍ സ്ഥാപിക്കാനും റോസാറ്റത്തിന് പദ്ധതിയുണ്ട്.ഇത്തരം പദ്ധതികള്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ആണവസഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് റോസാറ്റം ഓവര്‍സീസ് വൈസ് പ്രസിഡന്റ് നികിത മസെയ്ന്‍ പറഞ്ഞത്. ജലനിരപ്പില്‍ നിര്‍മിക്കുന്ന ആണവ പവര്‍ പ്ലാന്റ് റഷ്യയില്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കരുതുന്നത്. ലോകത്തെ തന്നെ ആദ്യത്തെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ആണവ പവര്‍ പ്ലാന്റാണിത്.

Recommended