Kerala: only essential services allowed on weekend

  • 3 years ago
Kerala: only essential services allowed on weekend
കോവിഡ് വ്യാപനം അതിശക്തമായ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം ശക്തമാക്കി സര്‍ക്കാര്‍. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് വാരാന്ത്യത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാര്‍ ഐപിഎസ് അറിയിച്ചു, കോഴിക്കോട് ജില്ലയിലും ഇത് സംബന്ധിച്ച ഉത്തരവ് കളക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. അത്യാവശ്യ അടിയന്തിര സേവനങ്ങള്‍ മാത്രമേ ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കൂകയുള്ളുവെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നത്

Recommended