Mullappally ramachandran About Election Results 2021 | Oneindia Malayalam
- 3 years ago
ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനവിധിയെ കോണ്‍ഗ്രസ് മാനിക്കുന്നു. ഇത്തരമൊരു ജനവിധി ഉണ്ടാകാനുള്ള അസാധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനിൽക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. പരാജയത്തെ പരാജയമായി തന്നെ കോണ്‍ഗ്രസ് കാണുന്നു. കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസം ഒരുകാലത്തും തകർന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോൾ തന്നെ വിശദമായി പഠിച്ച് കോണ്‍ഗ്രസ് വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.