സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജു വൈസ് ക്യാപ്റ്റനാവും | *Cricket

  • 2 years ago
Sanju Samson to be made Vice Captain Of Team India Vs South Africa for ODI Series | സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണിനു സുപ്രധാന റോള്‍ ലഭിച്ചേക്കുമെന്ന് സൂചനകള്‍. ടീമിന്റെ വൈസ് ക്യാപ്റ്റനായി സഞ്ജുവിനെ നിയമിക്കുമെന്നാണ് വിവരം. ആരാധകരെ സംബന്ധിച്ച് ഏറെ അഭിമാനവും ആഹ്ലാദവും നല്‍കുന്ന കാര്യം കൂടിയാണിത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട താരങ്ങളൊന്നും തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലുണ്ടാവില്ല. സീനിയര്‍ താരം ശിഖര്‍ ധവാനായിരിക്കും ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുക. സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനുമാവും. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ വിവിഎസ് ലക്ഷ്മണായിരിക്കും ഇന്ത്യയെ പരിശീലിപ്പിക്കുക.

#INDvsSA #SanjuSamson #TeamIndia

Recommended