• 2 years ago
കാർ ഉപയോഗിക്കുന്നവർ എപ്പോഴും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് പൊടി ശല്യം. ഇനി എത്ര അടച്ചുറപ്പോടെ എസിയൊക്കെയിട്ട് സൂക്ഷിക്കുന്ന വാഹനമായാലും ഉള്ളിൽ പൊടി പടലങ്ങൾ കയറാൻ സാധ്യതയുണ്ട്. മാത്രമല്ല ഏറെ നേരം വെയിലത്ത് കിടക്കുന്ന വാഹനങ്ങൾക്കുള്ളിലൊക്കെ രൂപം കൊള്ളുന്ന വിഷ വാതകങ്ങളൊക്കെ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പോർട്ടബിൾ കാർ എയർപ്യൂരിഫയറുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതാണ് ഇതിനുള്ള ഒരു പരിഹാരം. വാഹനത്തിനുള്ളിലെ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും വിഷവാതകങ്ങളും ​വൈറസുകളും ഉൾപ്പെടെയുള്ളവയെ നീക്കം ചെയ്യാനും കഴിവുള്ള വിവിധ പോർട്ടബിൾ കാർ എയർ പ്യൂരിഫയറുകൾ പരിചയപ്പെടാം

Category

🤖
Tech

Recommended