• 8 years ago
Actress Meera Vasudev reveals about her experience while acting with Mohanlal in the award winning movie Thanmathra.

മോഹൻലാലും ബ്ലസ്സിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് തന്മാത്ര. മീര വാസുദേവ് ആണ് ചിത്രത്തില്‍ മോഹൻലാലിൻറെ നായിക ആയെത്തിയത്.
മോഹൻലാലിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് തന്മാത്ര. ചിത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഒക്കെ വെളിപ്പെടുത്തുകയാണ് മീര വാസുദേവ്. ചിത്രത്തില്‍ മോഹൻലാലിനൊപ്പമുള്ള നഗ്നരംഗമുണ്ട്. അതേക്കുറിച്ചാണ് മീര പറയുന്നത്. കൈരളി ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ പരിപാടിക്കിടയില്‍ സംസാരിക്കുകയായിരുന്നു താരം.മോഹന്‍ലാലും ബ്ലസിയും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രമായിരുന്നു തന്മാത്ര. അല്‍ഷിമേഴ്‌സ് രോഗബാധിതനായ വ്യക്തിയുടെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.ആ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് മീര ബ്ലസിയോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ടവര്‍ മാത്രമേ ആ രംഗം ചിത്രീകരിക്കുന്ന മുറിയില്‍ നില്‍ക്കാന്‍ പാടുള്ളുവെന്നായിരുന്നു താരം ആവശ്യപ്പെട്ടത്.

Recommended