• 7 years ago
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സായ്കുമാറും ബിന്ദു പണിക്കറും. ഇവര്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഇവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമുള്ള ചിത്രവും പൊതു ചടങ്ങിനിടയിലെ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍ ഇപ്പോള്‍ സെലക്റ്റീവായിരിക്കുകയാണ്. ഓടി നടന്ന് അഭിനയിക്കുന്നതിന് പകരം അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ മാത്രമേ ഇരുവരും ചെയ്യുന്നുള്ളൂ. അടുത്ത കാലത്ത് ചെയ്ത സിനിമകള്‍ കണ്ടാല്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാവും.കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി കാണൂ, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഫോട്ടോയാണിത്. വിനു മോഹനും ഭാര്യയുമടക്കമുള്ളവര്‍ ഈ ചിത്രത്തിലുണ്ട്.ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍. പ്രസന്ന കുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്.
Sai Kumar's latest photos getting viral in social media.

Recommended