• 7 years ago
മമ്മൂട്ടിയുടെ 2018 ലെ ആദ്യത്തെ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സ് നാളെ മുതല്‍ റിലീസിനെത്തുകയാണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമായിട്ടാണ് സിനിമ വരുന്നത്. ജെയിംസ് എന്ന ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.പോലീസ് വേഷത്തില്‍ തിളങ്ങാന്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതിന് മുമ്പ് താരം നിരവധി സിനിമകളില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു. സ്ട്രീറ്റ് ലൈറ്റ്‌സ് എത്തുന്നതിന് മുമ്പ് അവസാനം മമ്മൂട്ടി അവതരിപ്പിച്ച അഞ്ച് പോലീസ് കഥാപാത്രങ്ങളുള്ള സിനിമകള്‍ ഇവയായിരുന്നു.രാജന്‍ സക്കറിയ എന്ന പോലീസുകാരനായി മമ്മൂട്ടി അഭിനയിച്ച സിനിമയായിരുന്നു കസബ. 2016 ല്‍ റിലീസിനെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ അടുത്തിടെ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു.മമ്മൂട്ടി നായകനായെത്തിയ മറ്റൊരു സിനിമയായിരുന്നു ഫെയിസ് 2 ഫെയിസ്. ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമയിലും പോലീസുക്കാരനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചിരുന്നത്.

Recommended