മതില്‍ കെട്ടി ഒരു ട്രെയിന്‍ യാത്ര

  • 6 years ago

ഡല്‍ഹി മുംബൈ റെയില്‍ പാതിയില്‍ മതില്‍ കെട്ടുന്നു


ഡല്‍ഹി മുംബൈ റെയില്‍ യാത്ര സുഗമമാക്കുന്നതിന് പാളങ്ങള്‍ക്ക് ഇരു വശത്തുമായി 500 കിലോ മീറ്റര്‍ നീളത്തില്‍ മതില്‍ കെട്ടുന്നു. പാളത്തിലേക്ക് മനുഷ്യരും മൃഗങ്ങളും പ്രവേശിക്കുന്നത് ഈ റൂട്ടില്‍ ട്രെയിന്‍ യാത്ര പലപ്പോഴും തടസപ്പെടുന്നതിനോ ,വേഗം കുറയ്ക്കുന്നതിനോ കാരണമാകുന്ന സാഹചര്യത്തിലാണ് ഈ വന്‍ മതില്‍ കെട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നത്. എട്ടു മുതല്‍ 10 അടി വരെ ഉയരത്തിലുള്ള മതിലാണ് കെട്ടുക. ഇത്തരത്തില്‍ റെയില്‍വേ ട്രാക്കുകള്‍ മതില്‍ കെട്ടി സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കഴിയും. നിലവില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് ഓടാന്‍ കഴിയുന്നത്.
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Recommended