James Harison: the gold handed man

  • 6 years ago
വിരിയുന്ന പൂക്കളേ... കൊഴിയരുതേ...


81വയസ്സിനിടെ രക്ഷിച്ചത് 22ലക്ഷം കുഞ്ഞുങ്ങളുടെ ജീവൻ


ഓസ്ട്രേലിയയുടെ ജീവൻ രക്ഷാ മനുഷ്യനാണ് ജെയിംസ് ഹാരിസൻ. എങ്ങനെയാനെന്നല്ലേ ?80 വയസ്സിലേറെ ദീർഘിച്ച ജീവിതത്തിൽ അദ്ദേഹം രക്ഷിച്ചത് 24 ലക്ഷം കൂട്ടികളെ. നവജാതശിശുക്കളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന അപൂർവമായ ഒരു ആന്‍റിബോഡിയുണ്ട് ഹാരിസന്‍റെ രക്തത്തിൽ.81– വയസ്സുള്ള അദ്ദേഹത്തിന് ഇനി രക്തം ദാനം ചെയ്യാൻ ഡോക്ടറുടെ അനുവാദമില്ല. താൻ രക്ഷിച്ച ജീവിതങ്ങളുടെ ഓര്‍മ്മയുമായി ഇനി അദ്ദേഹത്തിന് സംതൃപ്ത വിശ്രമ ജീവിതം .18–ാം വയസ്സിലാണ് ആദ്യമായി ഹാരിസൻ രക്താം ദാനം ചെയ്യുന്നത്.അടുത്ത ആറു പതിറ്റാണ്ടുകളിൽ നിരന്തരമായി അദ്ദേഹം രക്തദാനം തുടർന്നു.സ്വന്തം മകൾക്കുൾപ്പെടെ ഓസ്ട്രേലിയയിലെ ലക്ഷക്കണക്കിനു കുട്ടികൾക്ക് അദ്ദേഹം ജീവൻ തിരിച്ചു നൽകിയ ദൈവമായി.സ്വർണക്കൈയുള്ള മനുഷ്യൻ എന്ന വിളിപ്പേരും നേടി.ഓരോ തവണയും അദ്ദേഹം കൈനീട്ടുമ്പോൾ രക്ഷപ്പെട്ടതു മരണവുമായി മല്ലിട്ടു ജീവിതത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്ന കുട്ടികൾ.

Recommended