china orders to reduce religious statues

  • 6 years ago
ചൈനയില്‍ മത വിശ്വാസങ്ങള്‍ക്ക് കടിഞ്ഞാണ്‍വീഴുന്നു.

മത വിശ്വാസങ്ങളെ നിയന്ത്രിക്കാനൊരുങ്ങി ചൈനീസ് ഭരണകൂടം .മതവിശ്വാസ പ്രകാരം നിര്‍മിക്കുന്ന വിഗ്രഹങ്ങള്‍ക്കും പ്രതിമകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‍ പ്രാദേശിക ഭരണ കൂടങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ ഉത്തരവ്. മത വിശ്വാസത്തിനു നിയന്ത്രണം കൊണ്ട് വരുന്നതിനുള്ള പ്രാഥമിക നടപടിയായി പുതിയ നീക്കത്തെ വിലയിരുത്താം.രാജ്യത്തെ ജനങ്ങളുടെ മതവിശ്വാസങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഭരണകൂടത്തിന്‍റെ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകുന്നു എന്നാ വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ നടപടി .
അഞ്ചു മതങ്ങള്‍ക്കാണ് നിലവില്‍ ചൈന അംഗീകാരം നല്‍കിയിട്ടുള്ളത്. അതില്‍ പ്രധാനമായ ബുദ്ധ മതം ,താവോയിസം എന്നിവയെയാണ് പുതിയ ഉത്തരവ് ലക്ഷ്യമിടുന്നത്.മതങ്ങളുടെ വാണിജ്യവല്‍കരണം നിയന്ത്രിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഭരണ കൂടത്തിന്റെ പക്ഷം

Recommended