New trend in facebook:like an old pic

  • 6 years ago
#കുത്തിപ്പൊക്കല്‍ എന്ന കുത്തിക്കൊല !!!


ചങ്ക്സ് കാരണം പണികിട്ടി ഫ്രീക്കന്മാർ: ഇത് കുത്തിപ്പൊക്കല്‍


ഫേസ്ബുക്ക് തുറക്കുമ്പോൾ ദാ വർഷങ്ങൾക്കു മുമ്പുള്ള ദാരിദ്ര്യംപിടിച്ച സ്വന്തം ഫോട്ടോകള്‍ ആണ് മുഴുവന്‍.
ഇപ്പോൾ‌ കുത്തിപ്പൊക്കലാണ് ട്രെൻഡ്. ഏതു സ്റ്റൈലൻ ഫ്രീക്കനും കാണും കോലംകെട്ടൊരു ഭൂതകാലം. അത് കുത്തിപ്പൊക്കി പുറത്തിടുന്ന തിരക്കിലാണ് ഫേസ്ബുക്കിലെ ചങ്ക് കൂട്ടുകാർ. അവരെ കുറ്റംപറയാൻ പറ്റില്ല. തിരിച്ച് കുത്തിപ്പൊക്കി പ്രതികാരം ചെയ്യുകയേ നിവൃത്തിയുള്ളൂ. കാരണം ഇത് #കുത്തിപ്പൊക്കൽ കാലമാണ്. ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ കമന്‍റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. ഇതാണ് ട്രോളന്മാർ പറയുന്ന "കുത്തിപ്പൊക്കല്‍' എന്ന പ്രതിഭാസം. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് തന്നെയാണ് കുത്തിപ്പൊക്കലിന്‍റെ ആദ്യ ഇര. സുക്കറിന്‍റെ കുത്തിപ്പൊക്കിയ പഴയ ഫോട്ടോകൾ അതിവേഗം ഷെയർ ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ വിൻ ഡീസലിനെപ്പോലുള്ള ഹോളിവുഡ് താരങ്ങളുടെ പേജുകളിലും ഈ പ്രതിഭാസം പ്രത്യക്ഷമായി. ഇത് സംഭവമായി മാറിയതോടെയാണ് മലയാളത്തിലും കുത്തിപ്പൊക്കൽ പൊട്ടിപ്പുറപ്പെട്ടത്. യുവതാരം പൃഥ്വിരാജായിരുന്നു മോളിവുഡിലെ കുത്തിപ്പൊക്കലിന്‍റെ ആദ്യ ഇര. ഈ ട്രെൻഡിന്‍റെ ചുവടുപിടിച്ചാണ് പലരും സുഹൃത്തുക്കളുടെ പഴയ ഫോട്ടോകൾ കുത്തിപ്പൊക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.കുത്തിപ്പൊക്കൽ മുന്നിൽ കണ്ട് പലരും പോസ്റ്റുകളുടെ പ്രൈവസി സെറ്റിംഗ് പബ്ലിക്കിൽ നിന്ന് മാറ്റുകയാണ്.

Recommended