Lung Fish, The Fish That Lives On Land

  • 6 years ago
മഴ പെയ്യാതെ നാല് വര്‍ഷം വരെ വെള്ളമില്ലാതെ ജീവിക്കുന്ന ആഫ്രിക്കയിലെ മീനുകള്‍


വെള്ളത്തിലിടാതിരുന്നാല്‍ ചത്തു പോകുന്നവയല്ല എല്ലാ മീനുകളും.വെള്ളമില്ലാതെ നാലുവര്‍ഷം വരെ ജീവിക്കുന്ന മീനുകളാണ് ആഫ്രികയിലെ ലിംഗ് ഫിഷുകള്‍.ഉഷ്ണരാജ്യങ്ങളിലാണ് ഇവയെ കാണുക.മഴയെത്തി നദി നിറയുന്നത് വല്ലപ്പോഴുമായതിനാല്‍ ആണ് ഇവയില്‍ ഇത്തരത്തിലൊരു അപൂര്‍വ്വ പ്രതിഭാസം കാണാനാകുന്നത്.വേനലില്‍ നദിയിലെ ജലം വറ്റിയാല്‍ ഇവ നനവ്‌ മാറും മുന്‍പേ മന്നിലാഴ്ന്നിറങ്ങും.വര്‍ഷങ്ങളോളം പ്യൂപ്പകളെ പോലെ സമാധിയിലായിരിക്കും.ഇതിനിടയ്ക്ക് മണ്ണ് കൊണ്ട് പൊയി വീട് വയ്ക്കുകയോ മറ്റോ ചെയ്താലും മഴ പെയ്തു വെള്ളം തട്ടിയാല്‍ ഇവ ഭിത്തി തുരന്നും മഴവെള്ളത്തിലൂടെ നീന്തി നദിയിലെത്തും .വെള്ളമെത്താന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നാല്‍ ശ്വസിക്കാനുള്ള സ്വാഭാവികമായ കഴിവ് നഷ്ടപ്പെട്ട് ഇവ മരണത്തിനു കീഴടങ്ങും. ആഴങ്ങളില്‍ പതുങ്ങിയിരിക്കുന്ന ഇവയെ കണ്ടു പിടിച്ചും ആഫ്രിക്കക്കാര്‍ ആഹാരമാക്കാറുണ്ട്. ഇതാണ് ഇവ നേരിടുന്ന പ്രധാന പ്രശ്നം.

Recommended