Chief Justice is the only right to divide cases

  • 6 years ago
കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന്



കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമാണെന്ന് സുപ്രീം കോടതി


ഇക്കാര്യത്തില്‍ കൊളീജിയത്തോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ജസ്റ്റിസുമാരായ എ. കെ സിക്രിയും അശോക്‌ ഭൂഷനും അടങ്ങിയ രണ്ടംഗ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.ചീഫ് ജസ്റ്റിസിന് ചില സവിശേഷ അധികാരങ്ങളുണ്ട് എന്നും ഇതിനു മാറ്റം വന്നാല്‍ അരാജകത്വത്തിലേക്ക് നയിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി.


Recommended