dubai prince helps cancer patient

  • 6 years ago
ദുബായ് കിരീടാവകാശി അര്‍ബുദരോഗിയ്ക്ക് കൈത്താങ്ങാകുന്നു



ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്



സാമൂഹികമാധ്യമങ്ങളിലൂടെ സഹായമഭ്യർഥിച്ച അർബുദരോഗിക്ക് സഹായഹസ്തം നീട്ടി ദുബായ് കിരീടാവകാശി.അമേരിക്കയിൽ അർബുദത്തിന് ചികിത്സ തേടുന്ന ഇമറാത്തിയായ ഖലീഫ മുഹമ്മദ് റാഷിദ് ദഫുസാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ചികിത്സക്ക് സഹായാഭ്യർഥന നടത്തിയത്.കീമോതെറാപ്പി ഫലം കണ്ടില്ല. പരീക്ഷണാത്മകമായ മറ്റൊരു ചികിത്സക്ക് 30 ലക്ഷം ദിർഹം ആവശ്യമുണ്ട്. ഈ തുക കണ്ടെത്താനാണ് ഖലീഫ സഹായമഭ്യർഥിച്ചത്. പോസ്റ്റ്ചെയ്ത്‌ അധികം താമസിക്കാതെത്തന്നെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മറുപടിയെത്തി.‘നിങ്ങൾ ധീരനാണ്, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’ എന്നായിരുന്നു ശൈഖ് ഹംദാൻ മറുപടി നല്‍കിയത് .ചികിത്സയുടെ ചെലവുകൾ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അർബുദവുമായുള്ള തന്റെ യുദ്ധത്തെക്കുറിച്ച് ഖലീഫ ഇൻസ്റ്റാഗ്രാം കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. 15,000 പേരാണ് ഖലീഫയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.

Recommended