തീരദേശ നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കോടതിയെ അറിയിച്ച സർക്കാർ ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
മരട് ഫ്ലാറ്റു വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളാണ് സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും വിധി നടപ്പാക്കുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും ചീഫ് സെക്രട്ടറി കോടതിയിൽ അറിയിച്ചു.

Category
🗞
News