ആരോഗ്യരംഗത്തെ പ്രഫഷണലുകള്‍ക്ക് ഒഇടി (ഓക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്) മാത്രം പാസായാലും ഇനി യുകെയില്‍ ജോലി ലഭിക്കുമെന്നത് ആശ്വാസകരമായി. രണ്ടു വര്‍ഷം മുമ്പ് യുകെ എന്‍എംസി ഒഇടി അംഗീകരിച്ചിരുന്നുവെങ്കിലും ഹോം ഓഫീസ് അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ വീസ അനുവദിക്കേണ്ട ഹോം ഓഫീസും ഒഇടി അംഗീകരിച്ചതോടെയാണ് ആരോഗ്യ രംഗത്തെ പ്രഫഷണലുകള്‍ക്ക് അനുഗ്രഹമായത്.
ഡോക്ടര്‍, നഴ്‌സ് തുടങ്ങിയ വിദേശ പ്രഫഷണലുകള്‍ക്ക് യുകെയില്‍ രജിസ്റ്റര്‍ചെയ്ത് പ്രാക്ടീസ് ആരംഭിക്കാന്‍ ഒഇടിക്കു പുറമേ, ഇംഗ്ലീഷ് ഭാഷ സംബന്ധിച്ചു മറ്റ് പരീക്ഷകളൊന്നും ഇനി പാസാകേണ്ടതില്ലെന്നു കാണിച്ച് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. അടുത്തമാസം ഒന്നു മുതല്‍ സമര്‍പ്പിക്കുന്ന എല്ലാ ടയര്‍ 2 (ജനറല്‍) വീസ അപേക്ഷകള്‍ക്കും ഈ സൗകര്യം ലഭ്യമായിരിക്കും. യുകെ ഹോം ഓഫീസാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

Category
🗞
News