ഗീതോർൺ;കാറുകൾക്ക് പ്രവേശനമില്ലാത്ത നാട്

  • 5 years ago
റോഡുകളില്ലാത്ത, കാറുകൾക്ക് പ്രവേശനമില്ലാത്ത ഒരു നാട്. ഡച്ച് പ്രവിശ്യയായ നെതർലാൻഡിലെ ഓവർജിസ്സലിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമമായ ഗീതോർൺ ആണത്. പൂർണമായും കാർ‌രഹിതവും നാല് മൈലിലധികം കനാലുകൾ‌ ഉൾ‌ക്കൊള്ളുന്നതുമായ ഈ നഗരത്തിലെ ഏക ഗതാഗത മാർ‌ഗം ജലപാതകളിലൂടെയുള്ള ബോട്ടിലാണ്. ഡച്ച് വെനീസ് എന്ന ഇരട്ട നാമമുള്ള ഈ നാട് വളരെ ശാന്തവും അതി മനോഹരവുമാണ്. ഗീതോർണിൽ ആയിരിക്കുമ്പോൾ ഏറ്റവും അധികം ലഭിക്കുക ശാന്തമായ അന്തരീക്ഷമാണ്

Recommended