• 6 years ago
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സന്ത് ജയസൂര്യയുടെ 22 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ്മ. കട്ടക്കിലെ ബാരമതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 316 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഒമ്പത് റൺസിലെത്തിയപ്പോഴാണ് രോഹിത് റെക്കോഡിലെത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരു കലണ്ടർ വർഷം ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

2019ൽ 2434 റൺസാണ് ഓപ്പണറായി ഇറങ്ങി രോഹിത് അടിച്ചെടുത്തത്. 1997ൽ ശ്രീലങ്കക്കായി സനത് ജയസൂര്യ നേടിയ 2387 റൺസായിരുന്നു ഇതുവരെ ഉണ്ടായിരുന്ന റെക്കോഡ്. ഇന്ത്യൻ ഓപ്പണിങ് താരമായിരുന്ന വീരേന്ദർ സേവാഗാണ് പട്ടികയിൽ മൂന്നമതുള്ള ബാറ്റ്സ്മാൻ 2008ൽ 2355 റൺസാണ് സേവാഗ് നേടിയത്. 2349 റൺസോടെ മാത്യു ഹെയ്‌ഡണും 2296 റൺസോടെ സയ്യിദ് അൻവറുമാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുള്ളത്.

അതേ സമയം കഴിഞ്ഞ ഏകദിനത്തിൽ വിൻഡീസിനെതിരെ നേടിയ സെഞ്ച്വറിയോടെ ഏകദിനത്തിൽ ഒരു വർഷം ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡും നേരത്തെ രോഹിത് തന്റെ പെരിൽ കുറിച്ചിരുന്നു. ഈ സീസണിൽ മാത്രമായി ഏഴ് ഏകദിന സെഞ്ച്വറികളാണ് രോഹിത് സ്വന്തമാക്കിയത്.

Category

🗞
News

Recommended