Skip to playerSkip to main contentSkip to footer
  • 1/28/2020
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20ക്കായി തയ്യാറെടുക്കുകയാണ് ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. പരമ്പര സ്വന്തമാക്കുക മാത്രമല്ല പുതിയ റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ ചേർക്കുക എന്നതുകൂടി കോഹ്‌ലിയ്ക്ക് മുന്നിലുണ്ട്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡാണ് കോഹ്‌ലി മറികടക്കാൻ ഒരുങ്ങുന്നത്.

ടി20യിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ എന്ന ധോണിയുടെ റെക്കോർഡാണ് കോഹ്‌ലി മറികടക്കാൻ ഒരുങ്ങുന്നത്. ഇതിനായി വെറും 25 റൺസ് മാത്രമാണ് കോഹ്‌ലിയ്ക്ക് ഇനി നേടേണ്ടത്. ട്വന്റി 20യിൽ നായകനായി നിന്ന് 1,112 റൺസ് ആണ് ധോണി നേടിയിട്ടുള്ളത്. 1,273 റൺസുമായി ഡ്യൂപ്ലെസിസും, 1,148 റൺസുമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണുമാണ് ധോണിയ്ക്ക് മുന്നിലുള്ളത്.

ഇതുകൊണ്ട് മാത്രം തീർന്നില്ല ടി20യിൽ ഏറ്റവുമധികം അർധ സെഞ്ച്വറികൾ നേടിയ നായകൻ എന്ന നേട്ടത്തിലെത്താൻ ഒരു അർധ സെഞ്ചറി മാത്രമാണ് കോഹ്‌ലിയ്ക്ക് വേണ്ടത്. എന്നാൽ ഇതിൽ അൽപം മൽസരം നേരിടേണ്ടി വരും. നിലവിൽ എട്ട് അർധ സെഞ്ച്വറികളുമായി വില്യംസണും ഡ്യൂപ്ലെസിസിനും ഒപ്പമാണ് കോഹ്‌ലി ഉള്ളത് മൂന്നാം ടി20യിൽ വില്യംസൺ അർധ ശതകം നേടിയാൽ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിയ്ക്കാവില്ല.

Category

🗞
News

Recommended