• 5 years ago
കമല്‍ഹാസന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഹേ റാം'. ഇന്ത്യ വിഭജനവും മഹാത്മഗാന്ധി വധവും പ്രമേയമായ സിനിമ വലിയ് വിവാദമായി മാറുകയും ചെയ്തിരുന്നു. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ഹേ റാമിൽ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാൽ സിനിമയിൽ അഭിനയിച്ചതിന് ഒരുരൂപ പോലും ഷാരൂഖ് പ്രതിഫലം പറ്റിയിരുന്നില്ല എന്ന് 20 വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് കമൽ ഹാസൻ.

താൻ സമ്മാനമായി നൽകിയ ഒരു വാച്ച് മാത്രമാണ് ആ സിനിമയ്ക്ക് ഷാരൂഖ് പ്രതിഫലമായി വാങ്ങിയത് എന്ന് കമൽ ഹാസൻ പറയുന്നു. 'ഷാരൂഖ് വളരെ ബിസിനസ് ഓറിയന്റഡാണ് പണമാണ് അയാക്ക്ല്ക്ക് പ്രധാനം എന്നൊക്കെയാണ് പലരും പറയുന്നത്. ഹേ റാമിന്റെ ബാജറ്റ് അറിഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹം സിനിമയുടെ ഭാഗമാകൻ വന്നത്. എനിക്ക് ഹേ റാമിന്റെ ഭാഗമാകണം എന്നാണ് ഷാരൂഖ് പറഞ്ഞിരുന്നത്.

പറഞ്ഞാൽ ആളുകൾ വിശ്വസിയ്ക്കില്ല, സിനിമയുടെ ബഡ്ജറ്റ് പ്രതീക്ന്തിൽനിന്നും മുകളിലേയ്ക്ക് പോയപ്പോൾ സിനിമയിൽ അഭിനയിച്ചതിന് ഒരു രൂപ പോലും അദ്ദേഹം പ്രതിഫലം ചോദിച്ചില്ല. ഒരു റിസ്റ്റ് വാച്ച് മാത്രമാണ് ഹേ റാമിനായി ഷാാരൂഖ് സ്വീകരിച്ച പ്രതിഫലം'. റു അഭിമുഖത്തിൽ കമൽ .ഹാസൻ പറഞ്ഞു സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ഷാരുഖ് ഖാന്‍. തമിഴിലും ഹിന്ദിയിലുമായി 2000 ത്തിലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് നാഷണല്‍ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. #സിനിമ, #സിനിമ വിശേഷം, #സിനിമ താരങ്ങൾ, #ഹേ റാം, #കമൽ‌ ഹാസൻ, #ഷാരൂഖ് ഖാൻ

Category

🗞
News

Recommended