• 5 years ago
കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയൊരുക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് പ്ലാറ്റ്ഫോമായ ഓല. 'റൈഡ് സേഫ് ഇന്ത്യ' എന്ന പേരില്‍ ഒരു പുതിയ സംരംഭവും ഇതിനായി കമ്പനി ആരംഭിക്കും. ഇതിലേക്ക് വരുന്ന വര്‍ഷത്തിനുള്ള ഏകദേശം 500 കോടി രൂപയോളം നിക്ഷേപിക്കുമെന്നും ഓല അറിയിച്ചു. നിലവില്‍ 200 -ല്‍ അധികം നഗരങ്ങളില്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, പുതുതായി രൂപകല്‍പ്പന ചെയ്ത കോവിഡ്-റെഡി ആപ്ലിക്കേഷന്‍ മാത്രമല്ല, വാഹനങ്ങള്‍ക്കുള്ള ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന നിരവധി പദ്ധതികളും ഓല ലക്ഷ്യമിടുന്നുണ്ട്.

Category

🚗
Motor

Recommended