• 5 years ago



കൂപ്പെ ഡിസൈനില്‍ പുതിയ നിവസ് ക്രോസ്ഓവറിനെ അടുത്തിടെയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയത്. യൂറോപ്പും ബ്രസീലും ഉള്‍പ്പെടെ ഒന്നിലധികം വിപണികളെ ലക്ഷ്യമിട്ടാണ് പുതിയ കൂപ്പെ കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിവസിനെ അടിസ്ഥാനമാക്കി പുതിയ സെഡാന്‍ മോഡലിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത്. ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നിവസിനെ അടിസ്ഥാനമാക്കിയുള്ള ഈ സെഡാന്‍ വിപണിയില്‍ എത്തുമോ എന്ന കാര്യം വ്യക്തമല്ല.

Category

🚗
Motor

Recommended